Текст песни Pranavam Sasi - Peelings (Malayalam)
മല്ലികാബാണന്റെയമ്പുകളോ
കൺമുനത്തുമ്പുകളോ
അമ്പിളി പൂനിലാ നാമ്പുകളോ
പുഞ്ചിരിത്തുമ്പികളോ
മുല്ലമലർ മണിചെണ്ടുകളോ
നിൻ മണിചുണ്ടുകളോ
തേൻ തെരഞ്ഞെത്തുന്ന വണ്ടുകളോ
പൂങ്കിനാത്തുണ്ടുകളോ
ആരെത്തും നേരത്ത് ഏഴെത്തും നേരത്ത്
പത്തിനൊരിത്തിരി മുന്നേ നേരത്ത്
ഉറങ്ങുന്ന നേരത്ത് ഉണരുന്ന നേരത്ത്
ഒന്നുമേ ചെയ്യാതിരിക്കുന്ന നേരത്ത്
കൈവിരൽ മുട്ടുന്ന നേരത്ത് നേരത്ത്
കാലുകൾ തട്ടുന്ന നേരത്ത് നേരത്ത്
ഓരോരോ നേരവും നീയുള്ള നേരത്ത്
വന്നല്ലോ പീലിംഗ്സ് വന്നല്ലോ പീലിംഗ്സ്
വന്നു വന്നു കൊല്ലുന്നല്ലോ പീലിംഗ്സ് പീലിംഗ്സ്
വന്നല്ലോ പീലിംഗ്സ് വന്നല്ലോ പീലിംഗ്സ്
വന്നു വന്നു കൊല്ലുന്നല്ലോ പീലിംഗ്സ് പീലിംഗ്സ്
ഏയ് പിണങ്ങുന്ന നേരത്ത് ചിണുങ്ങുന്ന നേരത്ത്
കണ്ണുകൊണ്ടെന്നെ വിളിക്കുന്ന നേരത്ത്
പൂതിരുകും നേരത്ത് പൊന്നണിയും നേരത്ത്
അണിഞ്ഞൊരുങ്ങാതിരിക്കുന്ന നേരത്ത്
ചാഞ്ഞു നിവരുന്ന നേരത്ത് നേരത്ത്
താന്നു നിലം വാരും നേരത്ത് നേരത്ത്
വെള്ളം കോരിട്ട് നീ നിൽക്കുന്ന നേരത്ത്
വന്നല്ലോ പീലിംഗ്സ് വന്നല്ലോ പീലിംഗ്സ്
വന്നു വന്നു കൊല്ലുന്നല്ലോ പീലിംഗ്സ് പീലിംഗ്സ്
വന്നല്ലോ പീലിംഗ്സ് വന്നല്ലോ പീലിംഗ്സ്
വന്നു വന്നു കൊല്ലുന്നല്ലോ പീലിംഗ്സ് പീലിംഗ്സ്
മല്ലികാബാണന്റെയമ്പുകളോ
കൺമുനത്തുമ്പുകളോ
അമ്പിളി പൂനിലാ നാമ്പുകളോ
പുഞ്ചിരിത്തുമ്പികളോ
മുല്ലമലർ മണിചെണ്ടുകളോ
നിൻ മണിചുണ്ടുകളോ
തേൻ തെരഞ്ഞെത്തുന്ന വണ്ടുകളോ
പൂങ്കിനാത്തുണ്ടുകളോ
കൊതിച്ചൊരച്ചാറിനായ് ചോന്ന മുളകരച്ചിടുമ്പോൾ
പൊടിഞ്ഞ വിയർപ്പ് ചേല തുമ്പാൽ തുടച്ചെടുത്തിടുമ്പോൾ
വെയിൽ ചൂടിലഴയിൽ നിൻ തുകിൽ വിരിക്കുമ്പോൾ
നിൻ മെയ്യിൻ വാസനയെൻ മനസ്സിലെത്തിടുമ്പോൾ
ഇരു കൈകളും നീട്ടി മുടി മാടി കെട്ടുമ്പോൾ
തലയിണ കെട്ടിപിടിച്ചു കിടക്കുമ്പോൾ
അലസമായെന്നുമുറങ്ങാൻ കിടക്കുമ്പോൾ
വന്നല്ലോ പീലിംഗ്സ് വന്നല്ലോ പീലിംഗ്സ്
വന്നു വന്നു കൊല്ലുന്നല്ലോ പീലിംഗ്സ് പീലിംഗ്സ്
വന്നല്ലോ പീലിംഗ്സ് വന്നല്ലോ പീലിംഗ്സ്
വന്നു വന്നു കൊല്ലുന്നല്ലോ പീലിംഗ്സ് പീലിംഗ്സ്
മല്ലികാബാണന്റെയമ്പുകളോ
അമ്പിളി പൂനിലാ നാമ്പുകളോ
മുല്ലമലർ മണിചെണ്ടുകളോ
തേൻ തെരഞ്ഞെത്തുന്ന വണ്ടുകളോ
നീ തൂവാലയാലെൻ തല തോർത്തിടുമ്പോൾ
അതിനിടക്കെൻ ഇടുപ്പിൽ നീ പതിയെ തൊട്ടിടുമ്പോൾ
ചെല്ല കൈകൾ കൊണ്ടു നീ എനിക്കു ചോറൂട്ടി തരുമ്പോൾ
ചോറുണ്ണും നേരം ചൂടുള്ള മുത്തം നീ തന്നിടുമ്പോൾ
സാരി ഞൊറികൾ നീ നേരെയാക്കുമ്പോൾ
ആ നേരം മെയ്യിൽ കൈകൾ മുട്ടുമ്പോൾ
സ്വന്തം മാരന്നരികെ നാണം കുണുങ്ങുമ്പോൾ
വന്നല്ലോ പീലിംഗ്സ് വന്നല്ലോ പീലിംഗ്സ്
വന്നു വന്നു കൊല്ലുന്നല്ലോ പീലിംഗ്സ് പീലിംഗ്സ്
വന്നല്ലോ പീലിംഗ്സ് വന്നല്ലോ പീലിംഗ്സ്
വന്നു വന്നു കൊല്ലുന്നല്ലോ പീലിംഗ്സ് പീലിംഗ്സ്
മല്ലികാബാണന്റെയമ്പുകളോ
കൺമുനത്തുമ്പുകളോ
അമ്പിളി പൂനിലാ നാമ്പുകളോ
പുഞ്ചിരിത്തുമ്പികളോ
മുല്ലമലർ മണിചെണ്ടുകളോ
നിൻ മണിചുണ്ടുകളോ
തേൻ തെരഞ്ഞെത്തുന്ന വണ്ടുകളോ
പൂങ്കിനാത്തുണ്ടുകളോ